മഴ തോരുന്നില്ല; ഓവര്‍ വെട്ടിച്ചുരുക്കുമോ, മത്സരം മാറ്റുമോ?

ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴയെ തുടര്‍ന്ന് അനിശ്ചിതത്വത്തില്‍. 7.30 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടങ്ങേണ്ടതായിരുന്നു

author-image
Web Desk
New Update
മഴ തോരുന്നില്ല; ഓവര്‍ വെട്ടിച്ചുരുക്കുമോ, മത്സരം മാറ്റുമോ?

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴയെ തുടര്‍ന്ന് അനിശ്ചിതത്വത്തില്‍. 7.30 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇപ്പോഴും ടോസ് പോലുമായിട്ടില്ല. ഞായറാഴ്ച മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ദിവസമായ തിങ്കളാഴ്ച മത്സരം നടക്കും.

9.35 ശേഷം മത്സരം തുടങ്ങാണെങ്കില്‍ മാത്രമെ ഓവര്‍ വെട്ടിചുരുക്കൂ. കട്ട് ഓഫ് ടൈമായ രാത്രി 12.26നെങ്കിലും അഞ്ചോവര്‍ മത്സരം സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിക്കും. ഇതും സാധ്യമല്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും സാധ്യമാവുമോ എന്ന് പരിശോധിക്കും.

cricket IPL 2023