മുംബൈയ്ക്ക് വന്‍ തകര്‍ച്ച, ഉറക്കത്തിലും വേട്ടയാടും! നേട്ടം സ്വന്തമാക്കി ഗുജറാത്ത്

ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് വന്‍ പരാജയം. വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്.

author-image
Web Desk
New Update
മുംബൈയ്ക്ക് വന്‍ തകര്‍ച്ച, ഉറക്കത്തിലും വേട്ടയാടും! നേട്ടം സ്വന്തമാക്കി ഗുജറാത്ത്

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് വന്‍ പരാജയം. വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. 55 റണ്‍സിന്റെ വമ്പന്‍ ജയം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഈ ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ രണ്ടാമത് എത്തി.

ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് ടോപ് സ്‌കോറര്‍. ടൈറ്റന്‍സിനായി നൂര്‍ അഹമ്മദ് മൂന്നും റാഷിദ് ഖാനും മോഹിത് ശര്‍മ്മയും രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ വരിവരിയായി നിന്ന് മുംബൈ ബൗളര്‍മാര്‍ അടിവാങ്ങിയതാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്‌കോറിലെത്തിയത്.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(34 പന്തില്‍ 56) ഫിഫ്റ്റി നേടിയ ശേഷം ഡെത്ത് ഓവറുകളില്‍ തകര്‍ത്തടിച്ച ഡേവിഡ് മില്ലറും(22 പന്തില്‍ 46), അഭിനവ് മനോഹറുമാണ്(21 പന്തില്‍ 42) ഗുജറാത്തിന് കരുത്തായത്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ(5 പന്തില്‍ 20*) വെടിക്കെട്ടും ശ്രദ്ധേയമായി.

മുംബൈ ബൗളര്‍മാര്‍ ലൈനും ലെങ്തും മറന്നപ്പോള്‍ ഡെത്ത് ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ആറ് ഓവറില്‍ 94 റണ്‍സും പിറന്നു.

ഐപിഎല്‍ ചരിത്രത്തില്‍ ടൈറ്റന്‍സിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്-207/6. മുംബൈക്കായി വെറ്ററന്‍ സ്പിന്നര്‍ പീയുഷ് ചൗള രണ്ടും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ജേസന്‍ ബെഹ്റെന്‍ഡോര്‍ഫും റിലി മെരിഡിത്തും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റും വീഴ്ത്തി.

cricket IPL 2023