/kalakaumudi/media/post_banners/75c26467da4cff3a5560d1b81f10e3e52fbf6b25003451cd3f89f2af82220f96.jpg)
മൊഹാലി: പഞ്ചാബ് കിംഗ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്.
24 പന്തില്‍ 36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി മോഹിത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഗുജാറാത്ത് 19.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.
വൃദ്ധിമാന്‍ സാഹയുടെ (30) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. കഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ സായ് സുദര്‍ശന്‍ (19), ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവര്‍ പെട്ടെന്ന് മടങ്ങി. അവസാന ഓവറില്‍ ഗില്ലിനെ നഷ്ടമായെങ്കിലും അഞ്ചാം പന്തില്‍ സാം കറനെ സ്വീപ് ചെയ്ത് രാഹുല്‍ തെവാട്ടിയ (2 പന്തില്‍ 5) ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു. ഡേവിഡ് മില്ലര്‍ (18 പന്തില്‍ 17) പുറത്താവതൊ നിന്നു.
റബാദയ്ക്ക് പുറമെ ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് താരങ്ങള്‍ക്ക് തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ മിന്നിയ ഷാരൂഖ് ഖാനാണ് (ഒമ്പത് പന്തില്‍ 22) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്.