/kalakaumudi/media/post_banners/fbef98c36f312e8424ef8fd8eb980601bbbd89c4f100c7c39d257e372c3504fb.jpg)
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. 9 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് റോയല്‍സ് നേരിട്ടത്. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്റെ മോഹത്തിനാണ് തിരിച്ചടിയേറ്റത്.
119 റണ്‍സ് വിജയലക്ഷ്യം ടൈറ്റന്‍സ് 13.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 35 പന്തില്‍ 36 നേടിയ ശുഭ്മാന്‍ ഗില്ലിനെ ചാഹല്‍ പുറത്താക്കിയപ്പോള്‍ വൃദ്ധിമാന്‍ സാഹയും(34 പന്തില്‍ 41*), ഹാര്‍ദിക് പാണ്ഡ്യയും(15 പന്തില്‍ 39*) 37 പന്ത് ബാക്കിനില്‍ക്കേ ജയമുറപ്പിച്ചു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 17.5 ഓവറില്‍ 118 റണ്‍സില്‍ ഓള്‍ഔട്ടായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
