തോല്‍വി മറക്കാനും ജയം നിലനിര്‍ത്താനും; ജയിച്ചാല്‍ ലഖ്‌നൗവിന് 'സ്ഥാനക്കയറ്റം'!

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ടോസ് നേടിയ ഗുജറാത്ത് സൂപ്പര്‍ ജയന്റ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു.

author-image
Web Desk
New Update
തോല്‍വി മറക്കാനും ജയം നിലനിര്‍ത്താനും; ജയിച്ചാല്‍ ലഖ്‌നൗവിന് 'സ്ഥാനക്കയറ്റം'!

ലഖ്‌നൗ ഐപിഎല്ലില്‍ രാജസ്ഥാനെതിരായ തോല്‍വി മറക്കാനാണ് ഗുജറാത്ത് ശനിയാഴ്ച ഇറങ്ങുന്നത്. ഗുജറാത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ലഖ്നൗ ഇറങ്ങുന്നത്.

ഇതുവരെ കളിച്ച നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ രണ്ടിലും ഗുജറാത്താണ് ജയിച്ചത്. ശനിയാഴ്ച ജയിച്ചാല്‍ രാജസ്ഥാനെ മറികടന്ന് ലഖ്നൗവിന് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ടോസ് നേടിയ ഗുജറാത്ത് സൂപ്പര്‍ ജയന്റ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ലഖ്‌നൗ ഗുജറാത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങുന്നത്. ഓപ്പണര്‍ സ്ഥാനത്ത് ക്വിന്റണ്‍ ഡി കോക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കെയ്ല്‍ മയേഴ്‌സ് തന്നെയാണ് രാഹുലിനൊപ്പം ഇന്നും ഓപ്പണര്‍.

മറുവശത്ത് രാജസ്ഥാനോട് തോറ്റ ടീമില്‍ ഗുജറാത്ത് മാറ്റങ്ങള്‍ വരുത്തി. നൂര്‍ അഹമ്മദ് ഇന്ന് ഗുജറാത്തിന്റെ ആദ്യ ഇലവനില്‍ അരങ്ങേറ്റം കുറിക്കുന്നു.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (പ്ലേയിംഗ് ഇലവന്‍): കെ എല്‍ രാഹുല്‍, കെയ്ല്‍ മേയേഴ്സ്, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുണാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരാന്‍, ആയുഷ് ബഡോണി, നവീന്‍ ഉള്‍ ഹഖ്, അമിത് മിശ്ര, അവേഷ് ഖാന്‍, രവി ബിഷ്ണോയി.

ഗുജറാത്ത് ടൈറ്റന്‍സ് (പ്ലേയിംഗ് ഇലവന്‍): വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷാമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ.

cricket IPL 2023