/kalakaumudi/media/post_banners/813a09786b92250346cb3a935305e945b9d749f25b44d6b1602f9d6b879e13d6.jpg)
ലഖ്‌നൗ: ഐപിഎല്ലില്‍ ഗുജറാത്ത് സൂപ്പര്‍ ജയന്റ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സടിച്ചു.
ഹാര്‍ദ്ദിക് 50 പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ വൃദ്ധിമാന്‍ സാഹ 37 പന്തില്‍ 47 റണ്‍സടിച്ചു. ലഖ്‌നൗവിനായി ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയ്‌നിസും രണ്ട് വിക്കറ്റ് വീതമെടുത്തു.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. ക്രുനാല്‍ പാണ്ഡ്യയാണ് ഗില്ലിനെ (0) മടക്കി. വണ്‍ ഡൗണായി ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു.
വൃദ്ധിമാന്‍ സാഹ തകര്‍ത്തടിച്ചെങ്കിലും തുടക്കത്തില്‍ ഹാര്‍ദ്ദിക് താളം കണ്ടെത്താന് പാടുപെട്ടു. അതോടെ പവര്‍ പ്ലേയില്‍ ഗുജറാത്തിന് 40 റണ്‍സെ നേടാനായുള്ളു. പവര്‍ പ്ലേക്ക് ശേഷം സ്പിന്നര്‍മാരെവെച്ച് ലഖ്‌നൗ ഗുജറാത്തിനെ വരിഞ്ഞുമുറുക്കി. എട്ടാം ഓവറിലാണ് ഗുജറാത്ത് 50 കടന്നത്.