ഗുജറാത്തോ, മുംബൈയോ? തോല്‍ക്കുന്ന ടീം പുറത്താവും, മത്സരം കടുക്കും

വെള്ളിയാഴ്ച ജയിക്കുന്ന ടീം ഞായറാഴ്ച ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. തോല്‍ക്കുന്ന ടീം പുറത്താവും.

author-image
Web Desk
New Update
ഗുജറാത്തോ, മുംബൈയോ? തോല്‍ക്കുന്ന ടീം പുറത്താവും, മത്സരം കടുക്കും

 

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. തുടര്‍ച്ചയായി ജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്തിയ ശേഷം ആദ്യ ക്വാളിഫയറില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഗുജറാത്ത് നേരിട്ടത്.

മുംബൈയ്ക്ക് തുടക്കം മങ്ങിയതായിരുന്നു. എന്നാല്‍, നിര്‍ണായക സമയത്ത് ഫോമിലേക്കുയര്‍ന്ന് ക്വാളിഫയറില്‍ യോഗ്യത നേടുകയായിരുന്നു. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്താണ് മുംബൈ രണ്ടാം ക്വാളിഫയറില്‍ യോഗ്യത നേടിയത്.

മുംബൈ മധ്യനിരയുടെ കരുത്ത് സൂര്യകുമാര്‍ യാദവാണ്. ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്ത് ബാറ്റിംഗിന്റെ നട്ടെല്ല്.

വെള്ളിയാഴ്ച ജയിക്കുന്ന ടീം ഞായറാഴ്ച ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. തോല്‍ക്കുന്ന ടീം പുറത്താവും.

cricket IPL 2023