ആദ്യ വിജയമധുരം നുകര്‍ന്ന് ഹൈദരാബാദ്; തോല്‍വിയറിഞ്ഞ് പഞ്ചാബ്

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ജയം കുറിച്ചു.

author-image
Web Desk
New Update
ആദ്യ വിജയമധുരം നുകര്‍ന്ന് ഹൈദരാബാദ്; തോല്‍വിയറിഞ്ഞ് പഞ്ചാബ്

ഹൈദരാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ജയം കുറിച്ചു. തുടര്‍ച്ചയായ രണ്ട് ജയങ്ങളുമായി വിജയക്കുതിപ്പ് തുടരാനെത്തിയ പഞ്ചാബ് ആദ്യ തോല്‍വിയറിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ പടുത്തുയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം ഹൈദരാബാദ് മറികടന്നു. പുറത്താകാതെ 48 പന്തില്‍ 74 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന് ആദ്യ ജയം സമ്മാനിച്ചത്.

21 പന്തില്‍ 37 റണ്‍സുമായി ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും വിജയത്തില്‍ ത്രിപാഠിക്കൊപ്പം ചേര്‍ന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഹൈദരാബാദിനെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

നരത്തെ ശിഖര്‍ ധവാന്‍ പുറത്താവാതെ നേടിയ 99 റണ്‍സിന്റെ കരുത്തിലാണ് പഞ്ചാബ് 143 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.

cricket hyderabad punjab IPL 2023