/kalakaumudi/media/post_banners/e2383f7e0a05a3b4033617e05af6729aeb5029e245df22c9d653ef2b560ad539.jpg)
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത്-ഹൈദരാബാദ് പോരാട്ടം. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്.
ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രം ബൗളിംഗ് തെരഞ്ഞെടുത്തു. ഗ്ലെന്‍ ഫിലിപ്സിന് പകരം മാര്‍ക്കോ യാന്‍സന്‍ തിരിച്ചെത്തി.
ടൈറ്റന്‍സ് നിരയില്‍ പരിക്കേറ്റ വിജയ് ശങ്കറിന് പകരം സായ് എത്തിയപ്പോള്‍ ദാസുന്‍ ഷനക അരങ്ങേറ്റം കുറിക്കുന്നു. യഷ് ദയാലും ടീമിലേക്ക് തിരിച്ചെത്തി. അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രത്യേക ജേഴ്സിയണിഞ്ഞാണ് ടൈറ്റന്‍സ് ഇറങ്ങുന്നത്.
12 മത്സരങ്ങളില്‍ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് തിങ്കളാഴ്ച വിജയിച്ചാല്‍ പ്ലേ ഓഫിലെത്താം. 11 കളിയില്‍ 8 പോയിന്റ് മാത്രമുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പോലും ഇനിയുള്ള മൂന്ന് കളിയും ജയിക്കണം.