/kalakaumudi/media/post_banners/e2381d3fc0f94326a6bf101324f4cca893533662df436978db684d8c6aa16e65.jpg)
ലഖ്നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റ്സിന് 122 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി.
മൂന്ന് വിക്കറ്റ് ക്രുനാല്‍ പാണ്ഡ്യയാണ് വീഴ്ത്തിയത്. അമിത് മിശ്രയ്ക്ക് രണ്ട് വിക്കറ്റുണ്ട്. 41 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്‌കോറര്‍.
മൂന്നാം ഓവറില്‍ തന്നെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. തൊട്ടടുത്ത പന്തില്‍ എയ്ഡന്‍ മാര്‍ക്രം (0) ബൗള്‍ഡായി.
28 പന്തുകള്‍ നേരിട്ട വാഷിംഗ്ടണ്‍ സുന്ദറിന് ഒരു ബൗണ്ടറി പോലും നേടാനായില്ല. 16 റണ്‍സെടുത്ത സുന്ദര്‍, മിശ്രയുടെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി. ആദില്‍ റഷീദിനേയും (4) മിശ്ര മടക്കി. ഉമ്രാന്‍ (0) റണ്ണൗട്ടായി. അബ്ദുള്‍ സമദാണ് (10 പന്തില്‍ 21) സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.