/kalakaumudi/media/post_banners/2cb8c52ece238b33c77f3aedf51c188d33707f717f0a29de195882093d39b0a2.jpg)
ജയ്പുര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലര്‍ (95), നായകന്‍ സഞ്ജു സാംസണ്‍ (66*) എന്നിവരാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് രാജസ്ഥാന്‍ കുറിച്ചത്.
ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ യാന്‍സനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ജോസ് ബട്‌ലറിനെ ഒരറ്റത്ത് നിര്‍ത്തി യശസ്വി ജയ്‌സ്വാള്‍ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ടു. മുന്നോട്ട് കുതിക്കുന്നതിനിടെ മാര്‍ക്കോ യാന്‍സന്‍ യശസ്വിയെ നടരാജന്റെ കൈകളില്‍ എത്തിച്ചു. തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ സഞ്ജു സാംസണ്‍ എത്തി.
മായങ്ക് മാര്‍ക്കണ്ഡയെ അടുപ്പിച്ച രണ്ട് സിക്‌സിന് തൂക്കി സഞ്ജു കളം നിറഞ്ഞു. അതോടെ ബട്‌ലറും മികച്ച ഫോമിലായി. താരത്തിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പ്രവഹിച്ചു. അധികം വൈകാതെ തന്നെ ബട്‌ലര്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു.
ഒരു ഘട്ടത്തില്‍ പോലും സണ്‍റൈസേഴ്‌സിന് അവസരം കൊടുക്കാതെ ബട്‌ലര്‍ - സഞ്ജു സഖ്യം ആടിത്തിമിര്‍ക്കുകയായിരുന്നു. 61 പന്തില്‍ ഈ കൂട്ടുക്കെട്ട് നൂറ് റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.