രാഹുലിന് പരിക്ക്; ലഖ്‌നൗ ക്യാംപില്‍ ആശങ്ക

ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിന്റെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്.

author-image
Web Desk
New Update
രാഹുലിന് പരിക്ക്; ലഖ്‌നൗ ക്യാംപില്‍ ആശങ്ക

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ കെ എല്‍ രാഹുലിന്റെ പരിക്ക്.

ഇന്നിംഗ്സിലെ മാര്‍ക്കസ് സ്റ്റോയിനിസിന്റെ രണ്ടാം ഓവറില്‍ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിന്റെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്.

ഉടന്‍ സഹതാരങ്ങളും ഫിസിയോയും എത്തി രാഹുലിനെ പരിശോധിച്ചു. മുടന്തി നടക്കാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും രാഹുലിനായി സ്ട്രെച്ചര്‍ മൈതാനത്തേക്ക് കൊണ്ടുവന്നിരുന്നു.

 

IPL 2023 k l rahul. cricket