/kalakaumudi/media/post_banners/7259c4330810d7bbefb12c54cb1f8c707d80968f914ee160a9b2856c79a05b43.jpg)
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ കൊല്‍ക്കത്തയുടെ ത്രില്ലര്‍ വിജയം! അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്.
ഉമേഷ് യാദവിനൊപ്പം കൊല്‍ക്കത്തക്കായി ക്രീസില്‍ റിങ്കു സിംഗ്. പരാജയം ഉറപ്പിച്ചിടത്തു നിന്ന് അവിശ്വസനീയമായി റിങ്കു സിംഗ് വിജയം അടിച്ചെടുക്കുത്തു.
അഞ്ചു പന്തില്‍ വേണ്ടിയിരുന്നത് 28 റണ്‍സ്. റിങ്കും സിംഗ് തുടരെത്തുടരെ അടിച്ചുപറത്തിയത് 5 സിക്‌സ്. ജയിക്കാന്‍ അവസാന ഓവറില്‍ 29 റണ്‍സ് വേണ്ടപ്പോള്‍ അഞ്ച് സിക്‌സ് അടിച്ച് ജയിക്കുക എന്നത് അവിശ്വസനീയം.
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 56 റണ്‍സ് മാത്രമാണ് നേടിയത്. അവിടെ നിന്നാണ് കൊല്‍ക്കത്ത വിജയത്തിന്റെ പടവുകള്‍ ചാടിക്കയറിയത്.
ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്തിന് വിജയ് ശങ്കര്‍ (24 പന്തില്‍ 63), സായ് സുദര്‍ശന്‍ (38 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ശുഭ്മാന്‍ ഗില്‍ (39) മികച്ച പ്രകടനം പുറത്തെടുത്തു. ഗുജറാത്തിന് നഷ്ടമായ നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തിയത് സുനില്‍ നരെയ്നായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
