/kalakaumudi/media/post_banners/90d18cb033545657e9d3b384b451df815fe517ca98666b27c67021e897ea71fa.jpg)
കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ പൊരുതി തോറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എസ്ആര്‍എച്ച് ഉയര്‍ത്തിയ 229 വിജയലക്ഷ്യത്തിനെതിരെ കെകെആറിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സില്‍ അവസാനിച്ചു.
നായകന്‍ നിതീഷ് റാണ (75), റിങ്കു സിംഗ് (58) എന്നിവരാണ് കൊല്‍ക്കത്തയ്ക്കായി മികച്ച പ്രകടനം നടത്തിയത്. ഹൈദരാബാദിനായി മാര്‍ക്കോ യാന്‍സന്‍, മായങ്ക് മാര്‍ക്കണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് സണ്‍റൈസേഴ്‌സ് കുറിച്ചത്. ഹാരി ബ്രൂക്ക്, ഏയ്ഡന്‍ മര്‍ക്രാം, അഭിഷേക് ശര്‍മ എന്നിവരാണ് ഓറഞ്ച് ആര്‍മിക്കായി പട നയിച്ചത്. കൊല്‍ക്കത്തയ്ക്കായി ആന്ദ്രേ റസല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സെഞ്ചുറിയോടെ ബ്രൂക്ക് (100*) ഈഡന്‍ സ്റ്റേഡിയത്തെ ആവേശത്തിലാക്കി. മര്‍ക്രാം 50 റണ്‍സ് എടുത്തപ്പോള്‍ 32 റണ്‍സുമായി അഭിഷേകും തിളങ്ങി.