/kalakaumudi/media/post_banners/68b12a047c4b41cfc298f1c9e90f6b0c02fd2770fa63e980fb28f8bca29c31df.jpg)
കൊല്‍ക്കത്ത: ഐപിഎല്ലില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് വിജയം. പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത മറികടന്നത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി നായകന്‍ നിതീഷ് റാണ (51), ആന്ദ്രേ റസല്‍ (42), റിങ്കു സിംഗ് (21) പോരാട്ടം നയിച്ചു. സമ്മര്‍ദ്ദമേറിയ സമയത്ത് രണ്ട് വിക്കറ്റുകള്‍ നേടിയ രാഹുല്‍ ചഹാറാണ് പഞ്ചാബിനെ പിടിച്ച് നിര്‍ത്തിയത്. അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പഞ്ചാബ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ നേടി.
ഈഡന്‍ ഗാര്‍ഡന്‍സില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്.
അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പഞ്ചാബ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാരുഖ് ഖാനും (21) ഹര്‍പ്രീത് ബ്രാറും (17) നടത്തിയ പോരാട്ടവും കിംഗ്‌സിനെ തുണച്ചു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന്റെ സ്‌കോര്‍ 21ല്‍ എത്തിയപ്പോള്‍ പ്രഭ്‌സിമ്രാന്‍ സിംഗ് മടങ്ങി. ഭനുക രജ്പക്‌സെ വന്നതും നിന്നതും പോയതുമെല്ലാം അതിവേഗത്തിലായിരുന്നു. ലിയാം ലിവംഗ്‌സ്റ്റോണിനും കൂടുതല്‍ സമയം പിടിച്ച് നില്‍ക്കാനുള്ള അവസരം കൊല്‍ക്കത്ത കൊടുത്തില്ല.