ചെന്നൈ ഒന്നാമന്‍! കൊല്‍ക്കത്തയെ തോല്‍പ്പിച്ച് രാജസ്ഥാനെ പിന്നിലാക്കി!

ചെന്നൈ ഉയര്‍ത്തിയ 236 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.

author-image
Web Desk
New Update
ചെന്നൈ ഒന്നാമന്‍! കൊല്‍ക്കത്തയെ തോല്‍പ്പിച്ച് രാജസ്ഥാനെ പിന്നിലാക്കി!

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്തയെ 49 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ. ചെന്നൈ ഉയര്‍ത്തിയ 236 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.

ഇതോടെ ഏഴു മത്സരങ്ങളില്‍നിന്ന് അഞ്ച് ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ ഒന്നാമതായി. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തേയ്ക്കു താഴ്ന്നു. രണ്ടു ജയം മാത്രമുള്ള കൊല്‍ക്കത്ത എട്ടാമതാണ്.

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ചെന്നൈയെ ബാറ്റിങ്ങിനു വിട്ടു. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് (20 പന്തില്‍ 35) ഫോര്‍ അടിച്ചാണ് തുടങ്ങിയത്. പിന്നീട് എല്ലാ ഓവറുകളില്‍ ചെന്നൈ കൃത്യമായി സ്‌കോര്‍ ഉയര്‍ത്തി.

പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെന്ന നിലയിലായിരുന്നു ചെന്നൈ. ഒന്നാം വിക്കറ്റില്‍ ഗെയ്ക്വാദും കോണ്‍വേയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ടാം ഓവറില്‍ ഗെയ്ക്വാദിനെ പുറത്താക്കി സുയാഷ് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ പിന്നീട് എത്തിയ അജിന്‍ക്യ രഹാനെയും അടിതുടര്‍ന്നതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. 11ാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 100 കടന്നു. 13ാം ഓവറില്‍ കോണ്‍വേ പുറത്തായി. ഇതിനുശേഷമാണ് ദുബെയും രഹാനെയും ഒന്നിക്കുന്നത്.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് അടിച്ചുകൂട്ടിയത്. അഞ്ച് സിക്‌സും ആറും ഫോറും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. ശിവം ദുബെ അഞ്ച് സിക്‌സും രണ്ടു ഫോറും ചത്തു. അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ 18ാം ഓവറില്‍ലാണ് ദുബെ പുറത്തായത്. പിന്നീടെത്തിയ രവീന്ദ്ര ജഡേജ രണ്ടു സിക്‌സടക്കം എട്ടു പന്തില്‍ 18 റണ്‍സെടുത്തു. ക്യാപ്റ്റന്‍ എം.എസ്.ധോണി (3 പന്തില്‍ 2*) പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്ക്കായി കുല്‍വന്ത് ഖെജ്രോലിയ രണ്ടു വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

cricket IPL 2023