/kalakaumudi/media/post_banners/430e28b893a593a58ee04111d43a885864e6827c8ad5b36067a7fb580d935bce.jpg)
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 20 ഓവറില്‍ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എടുത്തു.
ഹാരി ബ്രൂക്കിന്റെ മിന്നുന്ന പോരാട്ടമാണ് ഹൈദരാബാദിന് മികച്ച റണ്‍സ് സമ്മാനിച്ചത്. 55 പന്തില്‍ നിന്ന് 100 റണ്‍സാണ് പുറത്താകാതെ അടിച്ചുകൂട്ടിയത്.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.
എയ്ഡന്‍ മക്രമും അഭിഷേക് ശര്‍മയും ഹൈദരാബാദിനായി റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ മായങ്ക് അഗര്‍വാളിനും രാഹുല്‍ ത്രിപാഠിക്കും തിളങ്ങാനായില്ല. 9 റണ്‍സാണ് ഇരുവരും എടുത്തത്.
എയ്ഡന്‍ മക്രം 50 (26 പന്ത്), മായങ്ക് അഗര്‍വാള്‍ 9 (13 പന്ത്), രാഹുല്‍ ത്രിപാഠി 9 (4 പന്ത്), അഭിഷേക് ശര്‍മ 32 (17 പന്ത്), ഹെന്റിച്ച് ക്ലാസന്‍ 16 (6 പന്ത്‌നോട്ടൗട്ട്) എന്നിങ്ങനെയാണ് ഹൈദരാബാദിന്റെ റണ്‍സ് നേട്ടം.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസല്‍ മൂന്നും വരുണ്‍ ചക്രവര്‍ത്തി ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.