/kalakaumudi/media/post_banners/409da66dfabb85469b3d212d13990dcd885bd4f215e7e2da2b04c4ae94483970.png)
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടി പഞ്ചാബ് കിംഗ്‌സ്. ടോസ് നേടിയ നായകന്‍ ശിഖര്‍ ധവാന്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു.
200ന് മുകളില്‍ സ്‌കോര്‍ സ്ഥിരം സ്‌കോര്‍ ചെയ്യുന്ന ബാറ്റിംഗ് നിരയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ആദ്യം ബാറ്റ് ചെയ്യുന്നതെന്ന് ധവാന്‍ പറഞ്ഞു.
ടീമില്‍ മാത്യൂ ഷോര്‍ട്ടിന് പകരം ഭനുക രജപക്‌സെ എത്തി. കൊല്‍ക്കത്ത നിരയില്‍ മാറ്റമൊന്നുമില്ല. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കൊല്‍ക്കത്തക്കും പഞ്ചാബിനും ജയം അനിവാര്യമാണ്.