/kalakaumudi/media/post_banners/6586fe0ab34252b6a418d199c7db99be1e45ab189eae77ea75a9af9d0263b15c.jpg)
ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജെയന്റ്സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ലഖ്നൗ ജയിച്ചത്.
213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ സൂപ്പര്‍ ജെയന്റ്സ് അവസാന പന്തില്‍ ലക്ഷ്യം മറികടന്നു. മാര്‍കസ് സ്റ്റോയിനിസ് (30 പന്തില്‍ 65), നിക്കോളാസ് പുരാന്‍ (19 പന്തില്‍ 62) എന്നിവരാണ് ലഖ്നൗവിനെ വിജയത്തിലേക്ക് നയിച്ചത്.
അവസാന ഓവറുകളില്‍ ആയുഷ് ബദോനി (24 പന്തില്‍ 30) പുറത്തെടുത്ത പോരാട്ടവീര്യം ലഖ്നൗവിന് രക്ഷയായി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലി (44 പന്തില്‍ 61) മികച്ച തുടക്കം നല്‍കി. പിന്നാലെ ഫാഫ് ഡുപ്ലെസിസ് (46 പന്തില്‍ 79), മാക്സ്വെല്‍ (29 പന്തില്‍ 59) എന്നിവരും അര്‍ധ സെഞ്ചുറി നേടിയതോടെ ആര്‍സിബി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
