ക്രുനാല്‍ തിളങ്ങി; ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റ്സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഹൈദരാബാദ് പരാജയപ്പെട്ടു.

author-image
Web Desk
New Update
ക്രുനാല്‍ തിളങ്ങി; ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റ്സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഹൈദരാബാദ് പരാജയപ്പെട്ടു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്.

മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് തകര്‍ത്തത്. അമിത് മിശ്രയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

41 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്‌കോറര്‍. അന്‍മോല്‍പ്രീത് സിംഗ് (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ ലഖ്നൗ 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

കെ എല്‍ രാഹുല്‍ (31 പന്തില്‍ 35), ക്രുനാല്‍ പാണ്ഡ്യ (23 പന്തില്‍ 34) എന്നിവരാണ് തിളങ്ങിയത്. ആദില്‍ റഷീദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഫസല്‍ഹഖ് ഫാറൂഖി, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

cricket IPL 2023