ഡല്‍ഹിയെ വരിഞ്ഞുമുറുക്കി ലഖ്‌നൗ, മാര്‍ക്ക് വുഡിന് മൂന്നു വിക്കറ്റ്

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെന്റ്സിനെതിരെ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി കാപിറ്റല്‍സിന് മൂന്ന് വിക്കറ്റ് നഷ്ടം.

author-image
Web Desk
New Update
ഡല്‍ഹിയെ വരിഞ്ഞുമുറുക്കി ലഖ്‌നൗ, മാര്‍ക്ക് വുഡിന് മൂന്നു വിക്കറ്റ്

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെന്റ്സിനെതിരെ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി കാപിറ്റല്‍സിന് മൂന്ന് വിക്കറ്റ് നഷ്ടം. ലഖ്നൗ, ഏകനാ സ്റ്റേഡിയത്തില്‍ മറുപടി ആരംഭിച്ച ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ മൂന്നിന് 58 നിലയിലാണ്.

പൃഥ്വി ഷാ (12), മിച്ചല്‍ മാര്‍ഷ് (0), സര്‍ഫറാസ് ഖാന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മാര്‍ക്ക് വുഡിനാണ് മൂന്ന് വിക്കറ്റുകളും. ഡേവിഡ് വാര്‍ണര്‍ (32), റിലീ റൂസ്സോ (5) എന്നിവരാണ് ക്രീസില്‍.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗവിന് കെയ്ല്‍ മയേഴ്സിന്റെ (38 പന്തില്‍ 73) ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നിക്കോളാസ് പുരാന്‍ (21 പന്തില്‍ 36) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ആറ് വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഖലീല്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.

IPL 2023 cricket. mark wood