/kalakaumudi/media/post_banners/1e5f56bf0e94a92c3eafc73632a7a9650c7426dea41d22ba310aa4b05156686b.jpg)
ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. ഹൈദരാബാദില്‍ നടന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 14 റണ്‍സിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ കാമറൂണ്‍ ഗ്രീനിന്റെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സടിച്ചു. ഹൈദരാബാദ് 19.5 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി.
48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. മുംബൈക്കായി പിയൂഷ് ചൗളയും ജേസന്‍ ബെഹന്‍ഡോര്‍ഫും റിലെ മെറിഡിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 2.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു വിക്കറ്റെടുത്തു.
ജയത്തോടെ മുംബൈ അഞ്ച് കളികളില്‍ ആറ് പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 192-5, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.5 ഓവറില്‍ 178ന് ഓള്‍ ഔട്ട്.