മുംബൈ തോല്‍പ്പിച്ചത് ഹൈദരാബാദിനെ; രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്ത്!

ഞായറാഴ്ചത്തെ ജയത്തോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി. 14 മത്സരങ്ങളില്‍ എട്ട് വിജയമുള്ള മുംബൈയ്ക്ക് 16 പോയിന്റായി.

author-image
Web Desk
New Update
മുംബൈ തോല്‍പ്പിച്ചത് ഹൈദരാബാദിനെ; രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്ത്!

മുംബൈ: എപിഎല്ലില്‍ ഹൈദരാബാദിന് നിര്‍ഭാഗ്യം. വാങ്കഡേയില്‍ മുംബൈക്കെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും വിജയിക്കാനായില്ല. ഹൈദരാബാദിന്റെ 201 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് വെറും രണ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി മുംബൈ മറികടന്നത്.

കാമറുണ്‍ ഗ്രീനിന്റെ സെഞ്ച്വറിയാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. പുറത്താകാതെ 47 പന്തുകളില്‍ നിന്ന് 100 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഞായറാഴ്ചത്തെ ജയത്തോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി. 14 മത്സരങ്ങളില്‍ എട്ട് വിജയമുള്ള മുംബൈയ്ക്ക് 16 പോയിന്റായി.

മുംബൈ വിജയിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി. രാജസ്ഥാന് 14 പോയിന്റാണുള്ളത്. ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരത്തിലെ വിധി അനുസരിച്ചാവും മുംബൈയുടെ പ്ലേ ഓഫ് പ്രവേശം.

cricket IPL 2023 hyderabad mumbai