/kalakaumudi/media/post_banners/8c49b47cc153889e9a3b7f0dde0fb72503ac257ead5cdd2f879484214c3f5262.jpg)
മൊഹാലി: പഞ്ചാബ് കിംഗ്‌സിനെ അടിച്ചുതോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 റണ്‍സിന് മുകളിലുള്ള സ്‌കോര്‍ ചേസ് ചെയ്താണ് മുംബൈയുടെ വിജയം.
പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറികളുമായി ഇഷാന്‍ കിഷനും (75) സൂര്യ കുമാര്‍ യാദവും (66) കളം നിറഞ്ഞു.
പഞ്ചാബിനായി നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് 214 എന്ന മിന്നും സ്‌കോറിലേക്ക് എത്തിയത്. കിംഗ്‌സിനായി ലിയാം ലിവിംഗ്‌സ്റ്റോണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവര്‍ മിന്നി.
മുംബൈക്കായി അര്‍ഷദ് ഖാന്‍ 48 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.