മുംബൈയെ പിടിച്ചുകെട്ടി ചെന്നൈ; 158 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ചെന്നൈയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം.

author-image
Web Desk
New Update
മുംബൈയെ പിടിച്ചുകെട്ടി ചെന്നൈ; 158 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പിടിച്ചുകെട്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ചെന്നൈയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം.

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (13 പന്തില്‍ 21), ഇഷാന്‍ കിഷനും ചേര്‍ന്നു (21 പന്തില്‍ 32) ഭേദപ്പെട്ട തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നാലാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി തുഷാര്‍ ദേശ്പാണ്ഡെയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീടെത്തിയ കാമറൂണ്‍ ഗ്രീനുമായി (11 പന്തില്‍ 12) ഇഷാന്‍ കിഷന്‍ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും പവര്‍പ്ലേയ്ക്കു പിന്നാലെ മത്സരം ചെന്നൈയുടെ വരുതിയിലായി. ഏഴാം ഓവറില്‍ ഇഷാന്‍ കിഷാനെ രവീന്ദ്ര ജഡേജ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെ (2 പന്തില്‍ 1) സാന്റ്‌നറും പുറത്താക്കി.

ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും മിച്ചല്‍ സാന്റനര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സിസാണ്ട മഗാല ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്. ധോണി മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

cricket IPL 2023