മഴ മുടക്കാന്‍ നോക്കി; ടോസ് മുംബൈയ്ക്ക്, ബാറ്റിംഗ് തിരഞ്ഞെടുത്തു

മഴ മുടക്കാന്‍ നോക്കി; ടോസ് മുംബൈയ്ക്ക്, ബാറ്റിംഗ് തിരഞ്ഞെടുത്തു

author-image
Web Desk
New Update
മഴ മുടക്കാന്‍ നോക്കി; ടോസ് മുംബൈയ്ക്ക്, ബാറ്റിംഗ് തിരഞ്ഞെടുത്തു

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ, മുംബൈ ഇന്ത്യന്‍സിന് ടോസ്. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിഞ്ഞെടുത്തു.

ഹൈദരാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മഴ കാരണം മത്സരം അരമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്.

ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങിയത്. ഹൃതിക് ഷൊകീന് പകരം കുമാര്‍ കാര്‍ത്തികേയ ടീമിലെത്തി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. ജോഷ്വാ ലിറ്റില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ടീമിലെത്തി. ദസുന്‍ ഷനക, നാല്‍കണ്ഡെ എന്നിവര്‍ പുറത്തായി.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, പിയൂഷ് ചൗള.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, ജോഷ് ലിറ്റില്‍, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ.

cricket IPL 2023