മാറ്റങ്ങളുമായി മുംബൈ, മാറ്റങ്ങളൊന്നുമില്ലാതെ ഹൈദരാബാദ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

author-image
Web Desk
New Update
മാറ്റങ്ങളുമായി മുംബൈ, മാറ്റങ്ങളൊന്നുമില്ലാതെ ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത്. അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്ലേയിംഗ് ഇലവനിലെത്തി.

ജോഫ്ര ആര്‍ച്ചര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. ഡുവാന്‍ ജോണ്‍സണ് പകരം ജേസന്‍ ബെഹന്‍ഡോര്‍ഫ് മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയതാണ് മറ്റൊരു മാറ്റം. അതേസമയം, ഹൈദരാബാദ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ഐപിഎല്ലില്‍ തോറ്റു തുടങ്ങിയ മുംബൈയുടെ ലക്ഷ്യം മൂന്നാം ജയമാണ്. ആദ്യ രണ്ട് കളിയിലെ തോല്‍വിക്ക് ശേഷം പിന്നീടുള്ള രണ്ട് കളിയില്‍ ജയിച്ച് ശക്തമായി തിരിച്ചുവന്ന മുംബൈ ആാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

മുംബൈ ഇന്ത്യന്‍സ് (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, നെഹാല്‍ വധേര, ഹൃത്വിക് ഷോക്കീന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവന്‍): മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, രാഹുല്‍ ത്രിപാഠി, ഐഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, അഭിഷേക് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സെന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി നടരാജന്‍.

IPL 2023 hyderabad mumbai cricket