പ്ലേ ഓഫ് പ്രതീക്ഷ; ഇരു ടീമുകള്‍ക്കും ജയിക്കണം; മത്സരം പൊടിപൊടിക്കും

14 പോയന്റുമായി മൂന്നാമതാണ് മുംബൈ. 13 പോയന്റുമായി നാലാമതാണ് ലഖ്‌നൗ.

author-image
Web Desk
New Update
പ്ലേ ഓഫ് പ്രതീക്ഷ; ഇരു ടീമുകള്‍ക്കും ജയിക്കണം; മത്സരം പൊടിപൊടിക്കും

ലഖ്‌നൗ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ലഖ്‌നൗവിനെ ബാറ്റിംഗിന് അയച്ചു.

ലഖ്‌നൗവിന് മൂന്നു മാറ്റങ്ങളുണ്ട്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. 14 പോയന്റുമായി മൂന്നാമതാണ് മുംബൈ. 13 പോയന്റുമായി നാലാമതാണ് ലഖ്‌നൗ.

ലഖ്നൗ സൂപ്പര്‍ ജന്റ്സ്: ക്വിന്റണ്‍ ഡി കോക്ക്, ആയുഷ് ബദോനി, ദീപക് ഹൂഡ, പ്രേരക് മങ്കാദ്, ക്രുനാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, നവീന്‍ ഉള്‍ ഹഖ്, രവി ബിഷ്ണോയ്, സ്വപ്നില്‍ സിംഗ്, മുഹ്സിന്‍ ഖാന്‍.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, നെഹല്‍ വധേര, ടിം ഡേവിഡ്, ഹൃതിക് ഷൊകീന്‍, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്രന്ഡോര്‍ഫ്, ആകാഷ് മധ്വാള്‍.

cricket IPL 2023