/kalakaumudi/media/post_banners/3a4a09686953950a01171d261891efe1cf6174740636edf7a899e5bbb0bb2f7d.jpg)
ചെന്നൈ: ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ചെപ്പോക്കില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 183 റണ്‍സിന്റെ വിജയലക്ഷ്യം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എടുത്തു. സൂര്യയും ഗ്രീനും മികച്ച തടക്കം നല്‍കി മടങ്ങി. അവസാന ഓവറുകളില്‍ മുംബൈയ്ക്ക് രക്ഷയായത് തിലക് വര്‍മ്മയും നെഹാല്‍ വധേരയും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ മറ്റാര്‍ക്കും തിളങ്ങാനായില്ല.
ലഖ്‌നൗവിനായി പേസര്‍ നവീന്‍ ഉള്‍ ഹഖ് നാലു വിക്കറ്റ് സ്വന്തമാക്കി. യഷ് താക്കൂര്‍ മൂന്നും മൊഹ്‌സീന്‍ ഖാന്‍ ഒരു വിക്കറ്റും നേടി.