അടിച്ചുപൊളിച്ച് പഞ്ചാബ് കിംഗ്‌സ്, കൂറ്റന്‍ സ്‌കോര്‍... മുംബൈ ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല!

മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് കൂറ്റന്‍ സ്‌കോര്‍. മൊഹാലിയിലെ പോരാട്ടത്തില്‍ മുംബൈക്ക് 215 റണ്‍സിന്റെ വിജയലക്ഷ്യം.

author-image
Web Desk
New Update
അടിച്ചുപൊളിച്ച് പഞ്ചാബ് കിംഗ്‌സ്, കൂറ്റന്‍ സ്‌കോര്‍... മുംബൈ ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല!

മൊഹാലി: മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് കൂറ്റന്‍ സ്‌കോര്‍. മൊഹാലിയിലെ പോരാട്ടത്തില്‍ മുംബൈക്ക് 215 റണ്‍സിന്റെ വിജയലക്ഷ്യം.

മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് മിന്നും സ്‌കോറിലേക്ക് എത്തിയത്. കിംഗ്‌സിനായി ലിയാം ലിവിംഗ്‌സ്റ്റോണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവര്‍ മിന്നി. മുംബൈക്കായി അര്‍ഷദ് ഖാന്‍ 48 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. 13 റണ്‍സ് മാത്രമുള്ളപ്പോള്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ അര്‍ഷദ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളില്‍ എത്തിച്ചു.

നായകന്‍ ശിഖര്‍ ധവാനും മാത്യൂ ഷോര്‍ട്ടും ചേര്‍ന്നതോടെ ശരാശരി വേഗത്തില്‍ പഞ്ചാബ് സ്‌കോര്‍ ബോര്‍ഡ് ചലിച്ച് തുടങ്ങി. ധവാനെ പിയൂഷ് ചൗള പുറത്താക്കി. 20 പന്തില്‍ 30 റണ്‍സാണ് ധവാന്‍ നേടിയത്.

ലിയാം ലിവിംഗ്‌സ്റ്റോണിനൊപ്പം മാത്യൂ ഷോര്‍ട്ട് കുതിക്കുമെന്ന് കരുതിയപ്പോള്‍ മുംബൈക്ക് തുണയായി വീണ്ടും പിയൂഷ് ചൗള തന്നെയെത്തി. എന്നാല്‍, ലിയാമിനൊപ്പം ജിതേഷ് ശര്‍മ്മ ചേര്‍ന്നതോടെ കളി പഞ്ചാബ് വരുതിയിലാക്കി.

32 പന്തില്‍ ലിയാം അര്‍ധ സെഞ്ചുറിയലേക്കെത്തി. 19-ാം ഓവര്‍ എറിഞ്ഞ ആര്‍ച്ചറിനെ മൂന്ന് സിക്‌സുകള്‍ തുടര്‍ച്ചയായി പറത്തിയാണ് ലിയാം പ്രതികാരം ചെയ്തത്. അവസാന ഓവറില്‍ ബൗണ്ടറി ഒന്നും വഴങ്ങാതെ ആകാശ് പിടിച്ച് നിന്നത് മുംബൈക്ക് ആശ്വാസമായി.

 

cricket IPL 2023 punjab mumbai