ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പൂരന്റെ വെടിക്കട്ട്! റെക്കോഡും അടിച്ചെടുത്തു

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ ചിന്നസ്വാമി സ്റ്റേഡിയം ഇളകിമറിഞ്ഞു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ റെക്കോഡ് നേട്ടവും പൂരന്‍ സ്വന്തമാക്കി.

author-image
Web Desk
New Update
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പൂരന്റെ വെടിക്കട്ട്! റെക്കോഡും അടിച്ചെടുത്തു

നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ ചിന്നസ്വാമി സ്റ്റേഡിയം ഇളകിമറിഞ്ഞു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ റെക്കോഡ് നേട്ടവും പൂരന്‍ സ്വന്തമാക്കി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി എന്ന റെക്കോഡാണ് വിന്‍ഡീസ് താരം സ്വന്തം പേരിലാക്കിയത്. 15 ബോളുകള്‍ നേരിട്ടാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്.

മത്സരത്തില്‍ 19 ബോളുകളില്‍ നിന്ന് പൂരന്‍ 62 റണ്‍സെടുത്തു. ഏഴു സിക്‌സറും നാലു ഫോറും ഉള്‍പ്പെടുന്നതാണ് പൂരന്റെ ഇന്നിംഗ്‌സ്.

213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലഖ്‌നൗ 12-ാം ഓവറില്‍ അഞ്ചിനു 105 റണ്‍സില്‍ നില്‍ക്കവെയായിരുന്നു നിക്കോളാസ് പൂരന്‍ ക്രീസിലെത്തിയത്. പിന്നീട് അദ്ദേഹം ആര്‍സിബി ബോളര്‍മാരെ പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ അടിച്ചുപറത്തി.

നേരത്തെ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍, വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ എന്നിവരാണ് 15 ബോളുകളില്‍ അര്‍ധ സെഞ്ച്വറി തികച്ചിട്ടുള്ളത്. ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി ഇപ്പോളും ഈ രണ്ടു താരങ്ങള്‍ക്കും സ്വന്തം!

14 ഓവറില്‍ അര്‍ധ സെഞ്ച്വറി തികച്ച രണ്ടു താരങ്ങളുണ്ട്. അവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്-കെ എല്‍ രാഹുല്‍. രണ്ടാമന്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സ്!

cricket IPL 2023 nicholas poora