ധവാനില്ല, നായകനായി കോലി; ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്‌സ്റ്റണ്‍ തിരിച്ചെത്തി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

author-image
Web Desk
New Update
ധവാനില്ല, നായകനായി കോലി; ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്‌സ്റ്റണ്‍ തിരിച്ചെത്തി

മൊഹാലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പഞ്ചാബിനെ നയിക്കാന്‍ ഇന്നും ശിഖര്‍ ധവാനില്ല. കഴിഞ്ഞ മത്സരത്തില്‍ നായകനായ സാം കറന്‍ തന്നെയാണ് ഇന്നും പഞ്ചാബിന്റെ നായകനാകുന്നത്.

ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റണ്‍ പഞ്ചാബിന്റെ പ്ലേയിംഗ് ഇലവനില്‍ എത്തി. കാഗിസോ റബാഡക്ക് പകരം പേസര്‍ നേഥന്‍ എല്ലിസും പഞ്ചാബിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

മറുവശത്ത് നായകന്‍ ഫാഫ് ഡൂപ്ലെസിയില്ലാതെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്. ഡൂപ്ലെസിയുടെ അഭാവത്തില്‍ മുന്‍ നായകന്‍ വിരാട് കോലിയാണ് ഇന്ന് ബാംഗ്ലൂരിനെ നയിക്കുന്നത്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (പ്ലേയിംഗ് ഇലവന്‍): വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേഷ് കാര്‍ത്തിക് , വനിന്ദു ഹസരംഗ, സുയാഷ് പ്രഭുദേശായി, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍നെല്‍, മുഹമ്മദ് സിറാജ്.

പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവന്‍): അഥര്‍വ ടൈഡെ, മാത്യു ഷോര്‍ട്ട്, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

cricket IPL 2023