/kalakaumudi/media/post_banners/c08ce111c9ba8e533c0ac259649b1ee7ca8d23c078ae2e7c1837c99b3cb4c4b0.png)
മൊഹാലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്‌സിന് 175 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു.
വിരാട് കോലിയും ഫാഫ് ഡൂപ്ലെസിയും അര്‍ധസെഞ്ചുറികള്‍ നേടി. കോലി 47 പന്തില്‍ 59 റണ്‍സടിച്ചപ്പോള്‍ ഡൂപ്ലെസി 56 പന്തില്‍ 84 റണ്‍സെടുത്തു.
പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു.
വിരാട് കോലിയും-ഫാഫ് ഡൂപ്ലെസിയും ചേര്‍ന്ന് ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ആര്‍സിബിയെ 59 റണ്‍സിലെത്തിച്ചു.
31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡൂപ്ലെസിയാണ് തകര്‍ത്തടിച്ചത്. അര്‍ധസെഞ്ചുറിക്ക് പിന്നാലെ നേഥന്‍ എല്ലിസിനെ സിക്‌സിന് പറത്തി ഗിയര്‍ മാറ്റാനൊരുങ്ങിയ കോലിയെ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മ പറന്നു പിടിച്ചു, കോലി പുറത്തായി.
ഓപ്പണിംഗ് വിക്കറ്റില്‍ 137 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി മടങ്ങിയത്. 47 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും പറത്തിയ കോലി 59 റണ്‍സടിച്ചു.