/kalakaumudi/media/post_banners/7fa34ac5bef728b544bdd2f274f0247933679af0d9af63ecc66c2f14cc7a2f1f.jpg)
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 168 റണ്‍സിന്റെ വിജയലക്ഷ്യം. ഓപ്പണര്‍ പ്രഭ്‌സിമ്രന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 10 ഫോറും ആറു സിക്‌സും അടക്കം 65 പന്തില്‍ 103 റണ്‍സാണ് പ്രഭ്‌സിമ്രന്‍ അടിച്ചുകൂട്ടിയത്. പ്രഭ്‌സിമ്രനാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍.
5.4 ഓവറില്‍ 45 ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നുനിന്ന പഞ്ചാബിനെ അഞ്ചാമനായി എത്തിയ സാം കറനും ഓപ്പണര്‍ പ്രഭ്‌സിമ്രനും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. 72 റണ്‍സാണ് പ്രഭ്‌സിമ്രനും സാം കറനും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിനായി ഇശാന്ത് ശര്‍മ രണ്ടും അക്‌സര്‍ പട്ടേല്‍, പ്രവീണ്‍ ദുംബെ, മുകേഷ് ശര്‍മ. കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.