രാഹുല്‍ ദാ വന്നു, ദേ പോയി... തകര്‍ത്തടിച്ച് മെയേഴ്‌സ്...

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് മികച്ച തുടക്കം.

author-image
Web Desk
New Update
രാഹുല്‍ ദാ വന്നു, ദേ പോയി... തകര്‍ത്തടിച്ച് മെയേഴ്‌സ്...

മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് മികച്ച തുടക്കം. തുടക്കക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ ആണ് പഞ്ചാബിനായി ആദ്യ ഓവര്‍ എറിഞ്ഞത്. ആദ്യ പന്തില്‍ കെ എല്‍ രാഹുലിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ബാക്ക്വേഡ് പോയിന്റ് ഫീല്‍ഡര്‍ ക്യാച്ച് പാഴാക്കി.

9 പന്തില്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ നാലാം ഓവറില്‍ കാഗിസോ റബാഡ പുറത്താക്കി. തുടക്കം മുതല്‍ തകര്‍ത്തടിച്ച കെയ്ല്‍ മെയേഴ്സ് 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചെങ്കിലും പവര്‍പ്ലേയിലെ അവസാന ഓവറില്‍ റബാഡ പുറത്താക്കി.

പ്ലേയിംഗ് ഇലവനുകള്‍

പഞ്ചാബ് കിംഗ്സ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), അഥര്‍വ തൈഡേ, സിക്കന്ദര്‍ റാസ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, കാഗിസോ റബാഡ, രാഹുല്‍ ചഹാര്‍, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്.

സബ്സ്റ്റിറ്റിയൂട്ട്‌സ്: പ്രഭ്സിമ്രാന്‍ സിംഗ്, മോഹിത് രാത്തി, റിഷി ധവാന്‍, മാത്യൂ ഷോര്‍ട്ട്, ഹര്‍പ്രീത് ബ്രാര്‍.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), കെയ്ല്‍ മെയേഴ്സ്, നിക്കോളസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, യാഷ് താക്കൂര്‍, രവി ബിഷ്ണോയി, ആവേശ് ഖാന്‍, നവീന്‍ ഉള്‍ ഹഖ്.

സബ്സ്റ്റിറ്റിയൂട്ട്‌സ്: കൃഷ്ണപ്പ ഗൗതം, ഡാനിയേല്‍ സാംസ്, പ്രേരക് മങ്കാദ്, അമിത് മിശ്ര, മാര്‍ക്ക് വുഡ്.

 

lucknow IPL 2023 punjab cricket