/kalakaumudi/media/post_banners/99ab784f0fccc61bc4aa3f1ef1edec395776d40df7dd8c3b4b625f6ccc48b585.jpg)
ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 175 റണ്‍സ്.
മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ ചെന്നൈയ്ക്ക് നേടാനായത് ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ്.
വിജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് തിരിച്ചുപിടിച്ചു. നാലു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റാണ് രാജസ്ഥാന്റെ സമ്പാദ്യം. സീസണിലെ രണ്ടാം തോല്‍വി വഴങ്ങിയ ചെന്നൈ അഞ്ചാം സ്ഥാനത്തു തുടരുന്നു.
അവസാന രണ്ട് ഓവറില്‍ ചെന്നൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 40 റണ്‍സാണ്. ജെയ്‌സന്‍ ഹോള്‍ഡര്‍ എറിഞ്ഞ 19ാം ഓവറില്‍ ധോണിയും ജഡേജയും ചേര്‍ന്ന് അടിച്ചെടുത്തത് 19 റണ്‍സ്. ഇതില്‍ രണ്ടു സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നു.
സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 21 റണ്‍സ്. രണ്ടു വൈഡുമായി തുടക്കമിട്ട സന്ദീപ് ശര്‍മയ്‌ക്കെതിരെ ധോണി ഇരട്ട സിക്‌സര്‍ നേടിയെങ്കിലും അവസാന പന്തില്‍ വിജയത്തിലേക്കു വേണ്ടിയിരുന്ന അഞ്ച് റണ്‍സ് നേടാനായില്ല. ഫലം, ചെന്നൈയ്ക്ക് മൂന്നു റണ്‍സ് തോല്‍വി.