ബട്‌ലറും ജയ്‌സ്വാളും വന്നു, പോയി... രാജസ്ഥാന്‍ റോയല്‍സിന് തകര്‍ച്ചയോടെ തുടക്കം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിക്കറ്റ് നഷ്ടത്തോടെ തുടക്കം

author-image
Web Desk
New Update
ബട്‌ലറും ജയ്‌സ്വാളും വന്നു, പോയി... രാജസ്ഥാന്‍ റോയല്‍സിന് തകര്‍ച്ചയോടെ തുടക്കം

ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വിക്കറ്റ് നഷ്ടത്തോടെ തുടക്കം. ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ജോസ് ബട്ലര്‍ പുറത്തായി. തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയെങ്കിലും നാലാം പന്തില്‍ പുറത്തായി. 6 പന്തില്‍ 8 റണ്‍സ് മാത്രമാണ് ബട്ലര്‍ നേടിയത്.

റാഷിദ് ഖാന്റെ ആറാം ഓവറില്‍ ഓട്ടത്തിലെ ആശയക്കുഴപ്പത്തില്‍ യശസ്വി ജയ്സ്വാള്‍ (11 പന്തില്‍ 14) റണ്ണൗട്ടായി.

പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 50-2 എന്ന നിലയിലാണ് റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണും(25*), ദേവ്ദത്ത് പടിക്കലുമാണ്(1*) ക്രീസില്‍.

ജയ്പൂര്‍ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍.

സബ്സ്റ്റിറ്റിയൂട്ട്സ്: ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ശ്രീകര്‍ ഭരത്, ശിവം മാവി, രവിശ്രീനിവാസന്‍ സായ്.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്മെയര്‍, ധ്രുവ് ജൂരെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആദം സാംപ, സന്ദീപ് ശര്‍മ്മ, യുസ്വേന്ദ്ര ചാഹല്‍.

സബ്സ്റ്റിറ്റിയൂട്ട്സ്: മുരുകന്‍ അശ്വിന്‍, ജോ റൂട്ട്, റിയാന്‍ പരാഗ്, കുല്‍ദീപ് സെന്‍ യാദവ്, കെ എം ആസിഫ്.

 

cricket rajastan IPL 2023 gujarat