കൊല്‍ക്കത്തയ്ക്ക് ബോള്‍ട്ടിന്റെ ഇരട്ടപ്രഹരം!

നേരത്തെ, ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു.

author-image
Web Desk
New Update
കൊല്‍ക്കത്തയ്ക്ക് ബോള്‍ട്ടിന്റെ ഇരട്ടപ്രഹരം!

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്്സിന് രണ്ടു വിക്കറ്റ് നഷ്ടം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നൈറ്റ് റൈഡേഴ്സ് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 44 എന്ന നിലയിലാണ്.

ജേസണ്‍ റോയ് (10), റഹ്‌മാനുള്ള ഗുര്‍ബാസ് (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ട്രന്റ് ബോള്‍ട്ടിനാണ് രണ്ട് വിക്കറ്റുകളും. വെങ്കടേഷ് അയ്യര്‍ (8), നിതീഷ് റാണ (5) എന്നിവരാണ് ക്രീസില്‍.

മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ റോയ് മടങ്ങുന്നത്. ബോള്‍ട്ടിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ ഷിംറോണ്‍ ഹെറ്റ്മെയറുടെ അവിശ്വനീയ ക്യാച്ച്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ സഹഓപ്പമര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനേയും (18) ബോള്‍ട്ട് മടക്കി. ഇത്തവണ സന്ദീപ് ശര്‍മയ്ക്ക് ക്യാച്ച്.

നേരത്തെ, ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു.

cricket IPL 2023