ലഖ്‌നൗവിനെ തുടക്കം മുതല്‍ ഒടുക്കം വരെ വരിഞ്ഞുമുറുക്കി രാജസ്ഥാന്‍

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ വരിഞ്ഞുകെട്ടി രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത 20 ഓവറില്‍ 154 റണ്‍സില്‍ ലഖ്‌നൗ ഒതുങ്ങി.

author-image
Web Desk
New Update
ലഖ്‌നൗവിനെ തുടക്കം മുതല്‍ ഒടുക്കം വരെ വരിഞ്ഞുമുറുക്കി രാജസ്ഥാന്‍

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ വരിഞ്ഞുകെട്ടി രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത 20 ഓവറില്‍ 154 റണ്‍സില്‍ ലഖ്‌നൗ ഒതുങ്ങി.

അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസും നിക്കോാസ് പുരാനും ക്രീസിലുണ്ടായിട്ടും ലഖ്നൗവിന് മികച്ച സ്‌കോറിലെത്താനായില്ല.

രാജസ്ഥാനായി അശ്വിന്‍ രണ്ടും ബോള്‍ട്ടും ഹോള്‍ഡറും സന്ദീപും ഓരോ വിക്കറ്റും നേടി. നാല് ഓവറില്‍ 23 റണ്‍സിനാണ് അശ്വിന്റെ രണ്ട് വിക്കറ്റ്. 51 റണ്‍സെടുത്ത കെയ്ല്‍ മെയേഴ്സാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റേത് പതിഞ്ഞ തുടക്കമായിരുന്നു. കെ എല്‍ രാഹുലിനൊപ്പം കെയ്ല്‍ മെയേഴ്സ് ഓപ്പണറായി ഇറങ്ങിയെങ്കിലും പവര്‍പ്ലേയിലെ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സ് മാത്രമേ ലഖ്നൗ സ്‌കോര്‍ ബോര്‍ഡില്‍ പിറന്നുള്ളൂ.

പവര്‍പ്ലേയ്ക്കിടെ മൂന്ന് ഓവര്‍ എറിഞ്ഞ ട്രെന്‍ഡ് ബോള്‍ട്ട് 14 റണ്‍സേ വഴങ്ങിയുള്ളൂ. എന്നാല്‍ നിലയുറപ്പിച്ച ശേഷം ആഞ്ഞടിക്കാനുള്ള ലഖ്നൗവിന്റെ പദ്ധതി 11-ാം ഓവറില്‍ ജേസന്‍ ഹോള്‍ഡര്‍ തകര്‍ത്തു.

32 പന്തില്‍ 39 റണ്‍സെടുത്ത രാഹുലിനെ ജോസ് ബട്ലറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

cricket IPL 2023