മുംബൈ ഇന്ത്യന്‍സ്- ബാംഗ്ലൂര്‍ പോരിന് ടോസ്; ബാംഗ്ലൂര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു

ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ് മത്സരം അല്‍പസമയത്തിനകം

author-image
Lekshmi
New Update
മുംബൈ ഇന്ത്യന്‍സ്- ബാംഗ്ലൂര്‍ പോരിന് ടോസ്; ബാംഗ്ലൂര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ് മത്സരം അല്‍പസമയത്തിനകം.പോരാട്ടത്തില്‍ ടോസ് നേടിയ ആര്‍ സി ബി ബൗളിങ് തെരഞ്ഞെടുത്തു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും കാമറൂണ്‍ ഗ്രീനും ടിം ഡേവിഡും തിലക് വര്‍മയുമടങ്ങുന്ന മുംബൈ ബാറ്റിങ് നിരയെ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും നയിക്കുന്ന ബൗളിങ് നിരയുമായി പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലാണ് ബംഗ്ലൂര്‍.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ്മ, ടിം ഡേവിഡ്, നെഹാല്‍ വധേര, റിത്വിക് ഷോക്കീന്‍, പീയുഷ് ചൗള, ജോഫ്ര ആര്‍ച്ചര്‍, അര്‍ഷാദ് ഖാന്‍.

ആര്‍സിബി പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ്മ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, റീസ് ടോപ്‌ലി, മുഹമ്മദ് സിറാജ്.

IPL 2023 bangalore mi