ഹാര്‍ദിക് പ്രകോപിപ്പിച്ചു, സഞ്ജു ആറാടി, വെളളം കുടിച്ചത് പാവം റാഷിദ്!

അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മത്സരം നടക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണിനെ ഹാര്‍ദിക് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.

author-image
Web Desk
New Update
ഹാര്‍ദിക് പ്രകോപിപ്പിച്ചു, സഞ്ജു ആറാടി, വെളളം കുടിച്ചത് പാവം റാഷിദ്!

അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മത്സരം നടക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണിനെ ഹാര്‍ദിക് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഹാര്‍ദിക്, സഞ്ജുവിന്റെ മുഖത്തുനോക്കി എന്തോ പറയുന്നുണ്ടായിരുന്നു. എന്നാല്‍, സഞ്ജു അതൊന്നും ശ്രദ്ധിക്കാതെ കൂളായി നിന്നു.

തുടര്‍ന്നാണ് ശരിക്കും സഞ്ജു ആറാടിയത്. സഞ്ജു ക്രീസിലെത്തുമ്പോള്‍ രാജസ്ഥാന്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് മാത്രമായിരുന്നു എടുത്തിരുന്നത്. സഞ്ജുവിന്റെ ഇന്നിംഗ്‌സായിരുന്നു രാജസ്ഥാന്‍ ജീവശ്വാസം നല്‍കിയത്.

32 പന്തുകള്‍ നേരിട്ട സഞ്ജു, ആറു സിക്‌സിന്റേയും മൂന്നു ബൗണ്ടറികളുടെയും പിന്‍ബലത്തില്‍ നേടിയത് 60 റണ്‍സാണ്. 15-ാം ഓവറിന്റെ അവസാനം സഞ്ജു മടങ്ങുമ്പോള്‍ സ്‌കോര്‍ നില അഞ്ചിന് 114!

അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരെ നേടിയ ഹാട്രിക് സിക്‌സും ഉള്‍പ്പെടുന്നു. ഐപിഎല്ലില്‍ റാഷിദിനെതിരെ തുടര്‍ച്ചയായി മൂന്നു സിക്‌സ് നേടുന്ന രണ്ടാമത്തെ താരമാണ് സഞ്ജു.

ക്രീസില്‍ സഞ്ജു ആറാടിയത് ഹാര്‍ദിക് പട്ടേലിന്റെ പ്രകോപനം കാരണമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. പ്രകോപിപ്പിച്ചത് ഹാര്‍ദിക് ആണെങ്കിലും വെളളം കുടിച്ചത് പാലം റാഷിദാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

cricket IPL 2023 Sanju Samson