/kalakaumudi/media/post_banners/c980ea0e3dc786e0e3ef87dc015cbf044391817a703951ccb8bfd1b0a4163e3e.jpg)
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. സഞ്ജു സാംസണും നിരാശയാണ് നല്‍കിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും സഞ്ജു സാംസണ്‍ 15 പന്തില്‍ 22 റണ്‍സുമായി മടങ്ങി. ആര്‍സിബിയുടെ തന്ത്രം സഞ്ജുവിന് അതിജീവിക്കാനായത് ആശ്വാസമാണ്.
വാനിന്ദു ഹസരങ്കയെ ഉപയോഗിച്ച് സഞ്ജുവിനെ വരിഞ്ഞുമുറുക്കാനുള്ള ശ്രമത്തെ സഞ്ജു മറികടന്നു. മുന്‍ മത്സരങ്ങളില്‍ ഹസരങ്കക്കെതിരെ ഏഴ് ഇന്നിംഗ്‌സുകളിലായി 34 പന്തുകള്‍ സഞ്ജു കളിച്ചിട്ടുണ്ട്. എന്നാല്‍, സഞ്ജുവിന് 25 റണ്‍സ് മാത്രമാണ് നേടാനായിരുന്നത്. കളിച്ച ഏഴ് ഇന്നിംഗ്‌സുകളില്‍ ആറ് തവണയും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരങ്കക്കായി. സഞ്ജുവിന് ഹസരങ്കക്കെതിരെ രണ്ട് സിക്‌സുകള്‍ മാത്രമാണ് നേടാനായിരുന്നത്.
ഇന്ന് ശ്രദ്ധയോടെ, സമ്മര്‍ദ്ദമില്ലാതെ ഹസരങ്കയെ സഞ്ജു നേരിട്ടു. വിക്കറ്റ് പോകാതെ കാക്കുകയും ചെയ്തു. ഒരു സിക്‌സും ഫോറും പായിക്കാനും താരത്തിന് സാധിച്ചു. എന്നാല്‍, തൊട്ടടുത്ത ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന് മുന്നില്‍ സഞ്ജു വീണു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഏഴ് റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനാണ് സാധിച്ചത്.
ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു. ദേവ്ദത്ത് പടിക്കല്‍ (34 പന്തില്‍ 52), യഷസ്വി ജെയ്സ്വാള്‍ (37 പന്തില്‍ 47), ധ്രുവ് ജുറല്‍ (16 പന്തില്‍ 34) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്.