/kalakaumudi/media/post_banners/c2a430b9de341e46ffe706e3d84b08320bd0058c6c4504f59dac8a87925afc55.jpg)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്‌സും മൊഹാലിയില്‍ ഏറ്റുമുട്ടും. 7.30 നാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും.
ബുധനാഴ്ചത്തെ മത്സരം മുംബൈയ്ക്ക് ഏറെ നിര്‍ണായകമാണ്. സൂര്യകുമാര്‍ യാദവ് മികച്ച ഫോമിലാണ്. എന്നാല്‍, രോഹിത് ശര്‍മയുടെ മങ്ങിയ പ്രകടനം തിരിച്ചടിയാകുന്നുണ്ട്. ജോഫ്ര ആര്‍ച്ചറിന്റെ തിരിച്ചുവരവ് ബൗളിംഗ് നിരയ്ക്ക് കരുത്തു പകരും.
നായകന്‍ ശിഖര്‍ ധവാന്റെ വണ്‍ മാന്‍ ഷോ ആണ് പഞ്ചാബിന്റെ കരുത്തും ദൗര്‍ബല്യവും. ശിഖറിനെ മാറ്റിനിര്‍ത്തിയാല്‍ മികച്ച പ്രകടനം ഉറപ്പിക്കാവുന്ന ബാറ്റര്‍മാര്‍ പഞ്ചാബിനില്ല എന്നതാണ് വലിയ പോരായ്മ.
വിജയം സ്വന്തമാക്കി പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനാണ് ചെന്നൈയും ലഖ്‌നൗവും ബുധനാഴ്ച ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രാഹുലിന് പരിക്കേറ്റതാണ് ലഖ്‌നൗവിന്റെ തിരിച്ചടി. രാഹുല്‍ കളിക്കുന്നില്ലെങ്കില്‍ പകരം ക്വിന്റണ്‍ ഡി കോക്ക് ടീമില്‍ എത്തിയേക്കാം.