കൊല്‍ക്കത്തയ്‌ക്കെതിരെ അവരുടെ തട്ടകത്തിലെത്തി 9 വിക്കറ്റിന്റെ ഗംഭീര വിജയം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍. ബാറ്റിംഗായിരുന്നു രാജസ്ഥാന്‍ അവിശ്വനീയ വിജയം സമ്മാനിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ക്യ്ാപ്റ്റന്‍ സഞ്ജു സാംസണും നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിന്റെ പിന്‍ബലത്തിലാണ് രാജസ്ഥാന്‍, രാജകീയ വിജയം കൈപ്പിടിയിലൊതുക്കിയത്.
21 വയസ് മാത്രമുള്ള ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ സഞ്ജു സാംസണും നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് രാജസ്ഥാന് തിളങ്ങുന്ന ജയമൊരുക്കിയത്. ജയ്സ്വാള്‍ 47 പന്തില്‍ 98* റണ്‍സുമായി പുറത്താവാതെ നിന്നു. 13 പന്തില്‍ ഐപിഎല്ലിലെ വേഗമേറിയ ഫിഫ്റ്റിയും യശസ്വി ജയ്സ്വാള്‍ നേടി.
നിതീഷ് റാണയുടെ ആദ്യ ഓവറില്‍ 26 റണ്‍സടിച്ചാണ് യശസ്വി ജയ്സ്വാളിന്റെ മറുപടി ബാറ്റിംഗ് തുടങ്ങിയത്. പിന്നാലെ അടുത്ത ഓവറില്‍ ജോസ് ബട്ലര്‍(0) ആന്ദ്രേ റസലിന്റെ ത്രോയില്‍ പുറത്തായെങ്കിലും 121 റണ്‍സിന്റെ ഐതിഹാസിക കൂട്ടുകെട്ടുമായി രാജസ്ഥാന് ത്രില്ലര്‍ ജയമൊരുക്കുകയായിരുന്നു ജയ്സ്വാള്‍-സഞ്ജു സഖ്യം.
ജയ്സ്വാള്‍ 47 പന്തില്‍ 13 ഫോറും 5 സിക്സും സഹിതം 98* ഉം സഞ്ജു 2 ഫോറും 5 സിക്സും ഉള്‍പ്പടെ 48* ഉം റണ്‍സ് നേടിയപ്പോള്‍ വെറും 13.1 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു വിക്കറ്റ് മാത്രം ലക്ഷ്യത്തില്‍ ജയത്തിലെത്തി.