മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത് ഇങ്ങനെ!

രോഹിത് ശര്‍മക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ഐപിഎലിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കും. 2024 സീസണില്‍ മുംബൈയെ ഹാര്‍ദിക് നയിക്കുമെന്ന് മുംബൈ ടീമിന്റെ പെര്‍ഫോമന്‍സ് മാനേജര്‍ മഹേള ജയവര്‍ധനെ പറഞ്ഞു.

author-image
Web Desk
New Update
മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത് ഇങ്ങനെ!

മുംബൈ: രോഹിത് ശര്‍മക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ഐപിഎലിന്റെ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കും. 2024 സീസണില്‍ മുംബൈയെ ഹാര്‍ദിക് നയിക്കുമെന്ന് മുംബൈ ടീമിന്റെ പെര്‍ഫോമന്‍സ് മാനേജര്‍ മഹേള ജയവര്‍ധനെ പറഞ്ഞു.

2013ല്‍ റിക്കി പോണ്ടിങ്ങില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത രോഹിത്ത് ടീമിനെ അഞ്ച് സീസണില്‍ കിരീട നേട്ടത്തിലെത്തിച്ചു. 2015 മുതല്‍ 2021 വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ഹാര്‍ദിക് ടീമിനായി 92 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് താരം നയിച്ചത്. രണ്ടു തവണയും ടീമിനെ ഫൈനലില്‍ എത്തിച്ചു. ഇതില്‍ ഒരു തവണ വിജയികളാവുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് 15 കോടി രൂപയ്ക്കാണ് മുംബൈ ഹാര്‍ദിക്കിനെ സ്വന്തമാക്കിയത്. 15 കോടി രൂപ മൂല്യമുള്ള ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ കഴിഞ്ഞവര്‍ഷത്തെ ലേലത്തില്‍ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു കൈമാറി. 8 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലിഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റന്‍സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മന്‍ ഗില്ലാണ് ടൈറ്റന്‍സിന്റെ പുതിയ നായകന്‍.

Hardik Pandya mumbai indians ipl 2024