ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണ്‍ തിയ്യതി പ്രഖ്യാപിച്ചു. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് തിയ്യതികള്‍ പുറത്തുവിട്ടത്.

author-image
Athira
New Update
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 22 ന് ആരംഭിക്കും; വേദി ഇന്ത്യ തന്നെ

 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണ്‍ തിയ്യതി പ്രഖ്യാപിച്ചു. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് തിയ്യതികള്‍ പുറത്തുവിട്ടത്. ഐപിഎല്ലിന്റെ 17-ാം എഡിഷന് മാര്‍ച്ച് 22-ാം തിയതി ചെന്നൈയില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റണ്ണേഴ്‌സ് അപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടാനാണ് സാധ്യത.

ഇക്കുറി ഐപിഎല്‍ പൂര്‍ണമായും ഇന്ത്യയില്‍ വച്ചാണ് നടക്കുക എന്ന് അരുണ്‍ ധമാന്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഘട്ടമായാവും ഐപിഎല്‍ സീസണ്‍ നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും ഐപിഎല്ലിന്റെ പൂര്‍ണ മത്സരക്രമം ബിസിസിഐ പുറത്തുവിടാന്‍ സാധ്യത. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും ബിസിസിഐ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക.

കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പോരാട്ടത്തിനൊരുങ്ങുന്നത്.

 

 

sports updates sports news Latest News