ഐപിഎലിൽ ആദ്യ ജയത്തിനായി ഡൽഹി; ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്,രണ്ട് ടീമിലും സുപ്രധാന മാറ്റങ്ങള്‍

ഐപിഎലിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയുള്ള പോരാട്ടത്തില്‍ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്

author-image
Lekshmi
New Update
ഐപിഎലിൽ ആദ്യ ജയത്തിനായി ഡൽഹി; ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്,രണ്ട് ടീമിലും സുപ്രധാന മാറ്റങ്ങള്‍

 

ന്യൂഡൽഹി: ഐപിഎലിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയുള്ള പോരാട്ടത്തില്‍ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്.ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാര്‍ദിക പാണ്ഡ്യ ബൗളിംഗ് ആണ് തെരഞ്ഞെടുത്തിട്ടുള്ളത്.മികച്ച പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്നും മഞ്ഞു വീഴ്ച രാത്രിയോടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും ഹാര്‍ദിക് പറ‌ഞ്ഞു.

ഡൽഹി ക്യാപിറ്റൽസിൻ്റെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.പരിക്കേറ്റ കെയ്ൻ വില്യംസണ് പകരം ഡേവിഡ് മില്ലറാണ് ഗുജറാത്ത് ടീമിലേക്ക് എത്തിയത്.വിജയ് ശങ്കറിന് പകരം സായ് സുദര്‍ശനും ടീമിലെത്തി.ഡല്‍ഹി ടീമില്‍ അഭിഷേക് പോറല്‍ അരങ്ങേറ്റം കുറിക്കും.

റോവ്‍മാൻ പവലിന് പകരം ആന്‍‍റിച്ച് നോര്‍ക്യയാണ് ടീമിലെത്തിയത്.ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനോടേറ്റ തോല്‍വി മറക്കാനാണ് ഡല്‍ഹി ഇറങ്ങുന്നത്.ചെന്നൈക്കെതിരായ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ്.

എന്നാൽ ലക്‌നൗവിനോടേറ്റത് 50 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നു.ബാറ്റിംഗിലും ബൗളിംഗിലും ടീം ഒന്നാകെ നിറം മങ്ങി.അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊഴികെ മറ്റാര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.

gujarat titans ipl delhi capitals