/kalakaumudi/media/post_banners/c000c81d56eae70c4850e99e01c47637fa9617d458396ff6eb2bad002c9cce20.jpg)
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് വിക്കറ്റ് നഷ്ടം.
ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 56 റണ്‍സ് മാത്രമാണ് നേടിയത്. വെങ്കടേഷ് അയ്യര്‍ (29), നിതീഷ് റാണ (6) എന്നിവരാണ് ക്രീസില്‍. റഹ്‌മാനുള്ള ഗുര്‍ബാസ് (15) നാരായണ്‍ ജഗദീഷന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.
ജോഷ്വാ ലിറ്റില്‍, മുഹമ്മദ് ഷമി എന്നിവര്‍ വിക്കറ്റുകള്‍ പങ്കിട്ടു. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്തിന് വിജയ് ശങ്കര്‍ (24 പന്തില്‍ 63), സായ് സുദര്‍ശന്‍ (38 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ശുഭ്മാന്‍ ഗില്‍ (39) മികച്ച പ്രകടനം പുറത്തെടുത്തു. ഗുജറാത്തിന് നഷ്ടമായ നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തിയത് സുനില്‍ നരെയ്നായിരുന്നു.