ഐ.പി.എല്ലിന് ആവേശത്തുടക്കം; ആദ്യ വിക്കറ്റ് ഷമിക്ക്,ആദ്യ സിക്സര്‍ ഗെയ്ക്വാദ് വക

ഐ.പി.എല്‍ 16-ാം സീസണിന് ആവേശത്തുടക്കം.ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത ഗുജറാത്തിനായി മുഹമ്മദ് ഷമിയാണ് ആദ്യ പൊന്‍തൂവല്‍ നേടിയത്.

author-image
Lekshmi
New Update
ഐ.പി.എല്ലിന് ആവേശത്തുടക്കം; ആദ്യ വിക്കറ്റ് ഷമിക്ക്,ആദ്യ സിക്സര്‍ ഗെയ്ക്വാദ് വക

ഐ.പി.എല്‍ 16-ാം സീസണിന് ആവേശത്തുടക്കം.ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത ഗുജറാത്തിനായി മുഹമ്മദ് ഷമിയാണ് ആദ്യ പൊന്‍തൂവല്‍ നേടിയത്.മൂന്നാം ഓവറിന്‍റെ രണ്ടാം പന്തില്‍ ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ ക്ലീന്‍ ബൌള്‍ഡ് ചെയ്താണ് ഷമി ഞെട്ടിച്ചത്.2023 ഐ.പി.എല്‍ സീസണിലെ ആദ്യ വിക്കറ്റ്.ചെന്നൈ ഇന്നിങ്സിലെ നാലാം ഓവറിന്‍റെ ആദ്യ പന്ത് ഹൂക് ഷോട്ടിലൂടെ ഫൈന്‍ ലെഗില്‍ സിക്സറിന് പറത്തി ഗെയ്ക്വാദ് ഈ ഐപിഎല്ലിലെ ആദ്യ സിക്സര്‍ തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തു.

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍കിങ്സിനെ ബാറ്റിങിനയച്ചു.ബൌളിങ്ങിനെ പിന്തുണക്കുന്ന പിച്ചില്‍ ടോസ് ആനുകൂല്യം മുതലാക്കുക എന്ന ലക്ഷ്യത്തിലാണ് ഹാര്‍ദിക് ബൌളിങ് തെരഞ്ഞെടുത്തത്.എന്നാല്‍ ഇംപാക്ട് പ്ലെയര്‍ അടക്കമുള്ള പുതിയ രീതികള്‍ ടോസ് ആനുകൂല്യത്തെ എത്രത്തോളം ബാധിക്കും എന്നു കൂടി കണ്ടറിയണം.

അതേസമയം പരിക്കിന്‍റെ പിടിയിലായിരുന്ന നായകന്‍ ധോണി ഇന്ന് കളിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാല്‍ കളിക്ക് തൊട്ടുമുമ്പ് ധോണി തിരിച്ചെത്തിയത് ചെന്നൈയെ സംബന്ധിച്ച് ആശ്വാസമാകും.നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ സംബന്ധിച്ച് ജയത്തോടെ സീസണ്‍ തുടങ്ങുക എന്ന ലക്ഷ്യത്തിലാകും ഇറങ്ങുക.

mohammed shami ipl live