കളി കൈവിട്ടു! രാജസ്ഥാന് നിര്‍ഭാഗ്യം, ലഖ്‌നൗവിന് 10 റണ്‍സ് ജയം

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് 20 ഓവറില്‍ 6 വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 10 റണ്‍സിനാണ് കെ എല്‍ രാഹുലും സംഘവും ജയിച്ചത്.

author-image
Web Desk
New Update
കളി കൈവിട്ടു! രാജസ്ഥാന് നിര്‍ഭാഗ്യം, ലഖ്‌നൗവിന് 10 റണ്‍സ് ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് 20 ഓവറില്‍ 6 വിക്കറ്റിന് 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 10 റണ്‍സിനാണ് കെ എല്‍ രാഹുലും സംഘവും ജയിച്ചത്.

യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം നായകന്‍ സഞ്ജു സാംസണും ഷിമ്രോന്‍ ഹെറ്റ്‌മെയറും ബാറ്റിംഗ് പരാജയമായപ്പോള്‍ റിയാന്‍ പരാഗിനും ദേവ്ദത്ത് പടിക്കലിനും മത്സരം ഫിനിഷ് ചെയ്യാനായില്ല.

മറുപടി ബാറ്റിംഗില്‍ അനായാസ തുടക്കമാണ് യശസ്വി ജയ്സ്വാളും ജോസ് ബട്ലറും രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയത്. യശസ്വി ആക്രമണം ഏറ്റെടുത്തതോടെ പതിയെയായിരുന്നു ബട്ലറുടെ തുടക്കം. 12-ാം ഓവറിലെ മൂന്നാം പന്ത് വരെ 87 റണ്‍സ് നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവര്‍ക്കും നിലനിര്‍ത്താനായി.

35 പന്തില്‍ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 44 റണ്‍സ് നേടിയ ജയ്സ്വാളിനെ മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താക്കിയാണ് ബ്രേക്ക് ത്രൂ നേടിയത്. തൊട്ടടുത്ത ഓവറില്‍ ബട്‌ലറുമായുള്ള ആശയക്കുഴപ്പത്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ സഞ്ജു സാംസണെ നിക്കോളാസ് പുരാനും അമിത് മിശ്രയും ചേര്‍ന്ന് റണ്ണൗട്ടാക്കി. കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു ഇതോടെ നാല് പന്തില്‍ 2 റണ്ണുമായി മടങ്ങി.

അടുത്ത ഓവറില്‍ ജോസ് ബട്ലര്‍ക്കും മടക്ക ടിക്കറ്റ് കിട്ടി. 41 പന്തില്‍ 40 നേടിയ ബട്ലറെ മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

cricket IPL 2023